ജപ്തി നടപടികൾ കർഷക ദ്രോഹം: അഡ്വ.മാർട്ടിൻ ജോർജ്ജ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബേങ്കുകൾ കർഷകരുടെ മേൽ ജപ്തി നടപടികൾ നടത്തുന്നത് കർഷക ദ്രോഹമാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. കോവിഡ് മൂലം സമസ്ത മേഖലയിലും സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. കോവിഡ് അല്പം കുറഞ്ഞപ്പോൾ കർഷകരുടെ മേൽ ജപ്തി നടപടി ന്യായീകരിക്കാൻ കഴിയില്ലയെന്ന് അദ്ദേഹം പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ജോസ് പൂമല അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ കെ സി വിജയൻ, എ ഡി സാബൂസ്, അഡ്വ.ടോണി ജോസഫ്, പി ഒ ചന്ദ്രമോഹനൻ, ജോൺസൻ ചിറവയൽ, പി സി ജോസ്, സതീശൻ തലശ്ശേരി എന്നിവർ പ്രസംഗിച്ചു. മാർച്ച് 31 ന് കളക്ടറേറ്റ് ന് മുമ്പിൽ വിവിധ കാർഷിക ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ചും ധർണ്ണയും നടത്തുന്നതിനും തീരുമാനിച്ചു.
Visit website

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha