സാർവ്വദേശീയ മഹിളാ ദിനത്തിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്തും ടസ്കേഴ്സ് ഫുട്ബോൾ അറീനയും ചേർന്ന് വനിതകളുടെ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഇരിണാവ് സി ആർ സി ക്ക് സമീപം ടസ്കേഴ്സ് ടർഫ് കോർട്ടിൽ മുൻ എം.പി.പി കെ ശ്രീമതി ടീച്ചർ ഉൽഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ കെ സരള, കെ രത്നകുമാരി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം എൻ പി ശ്രീധരൻ, ടി ചന്ദ്രൻ, കെ പ്രീത, എ സ്വപ്ന, ടി വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ സ്വാഗതവും സെക്രട്ടറി ചന്ദ്രൻ നന്ദിയും പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു