നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാറിടിച്ച് അപകടം : നാലുപേര്‍ക്ക്‌ പരിക്ക്‌ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 12 March 2022

നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാറിടിച്ച് അപകടം : നാലുപേര്‍ക്ക്‌ പരിക്ക്‌


അമ്പലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ കാറിടിച്ച് നാലുപേര്‍ക്ക്‌ പരുക്ക്‌. തുറവൂര്‍ പറയകാട്‌ പാണ്ഡ്യയംപറമ്പില്‍ മേരി (76), മകന്‍ ജോജി (46), മരുമകള്‍ മേരി മാര്‍ഗരറ്റ്‌ (42), ലൈജ (50) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.

ദേശീയ പാതയില്‍ കുറവന്‍തോട്‌ ജങ്‌ഷനിലായിരുന്നു അപകടം. ആലപ്പുഴയിലേക്ക്‌ പോയ സ്വകാര്യ ബസ്‌ ജങ്‌ഷനില്‍ നിര്‍ത്തിയിട്ട്‌ യാത്രക്കാരെ കയറ്റുന്നതിനിടെ തെക്കുഭാഗത്തേക്ക്‌ പോയ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog