സ്നേഹ സ്വാന്തന സ്പർശവുമായി ഇരിട്ടി എൻ എസ് എസ് യൂണിറ്റും കേന്ദ്ര ഭിന്നശേഷി വികസന വകുപ്പും. ഭിന്നശേഷിക്കാർക്ക് വിവിധ തരത്തിലുള്ള ഉപകരണങ്ങൾ കൈമാറി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 8 March 2022

സ്നേഹ സ്വാന്തന സ്പർശവുമായി ഇരിട്ടി എൻ എസ് എസ് യൂണിറ്റും കേന്ദ്ര ഭിന്നശേഷി വികസന വകുപ്പും. ഭിന്നശേഷിക്കാർക്ക് വിവിധ തരത്തിലുള്ള ഉപകരണങ്ങൾ കൈമാറി.

സ്നേഹ സ്വാന്തന സ്പർശവുമായി ഇരിട്ടി എൻ എസ് എസ് യൂണിറ്റും കേന്ദ്ര ഭിന്നശേഷി വികസന വകുപ്പും. ഭിന്നശേഷിക്കാർക്ക് വിവിധ തരത്തിലുള്ള ഉപകരണങ്ങൾ കൈമാറി.

ഇരിട്ടി: കണ്ണൂർ ജില്ലാ എൻ എസ് എസ് സെല്ലും ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റും കേന്ദ്ര ഭിന്നശേഷി വകുപ്പും ഒത്തുചേർന്ന് വനിതാ ദിനത്തിൽ വനിതകളായ ഭിന്നശേഷിക്കാർക്ക് വിവിധ തരത്തിലുള്ള ഉപകരണങ്ങൾ കൈമാറി.
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇരിട്ടി നഗരസഭ ചെയർ പേഴ്സൺ കെ. ശ്രീലത ഉപകരണങ്ങൾ കൈമാറി. കേന്ദ്ര ഭിന്നശേഷി വികസന വകുപ്പ് നൽകിയ ചക്ര കസേരകൾ, വാക്കിങ് സ്റ്റിക്കുകൾ, ശ്രവണ സഹായികൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ഇരിട്ടി ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. യു. ശ്രീജ, ജില്ലാ എൻ എസ് എസ് കോഡിനേറ്റർ ശ്രീധരൻ കൈതപ്രം, ഭിന്നശേഷി വികസന ഉദ്യോഗസ്ഥൻ കൃഷ്ണപ്രസാദ്, മദർപിടിഎ പ്രസിഡന്റ് രേഷ്മ ദിനേശൻ, ഇരിട്ടി ക്ലസ്റ്റർ പി എ സി മെമ്പർ ഷിജു, വി.എസ്. വിനോദ്, അധ്യാപകരായ കെ.ജെ. ബിൻസി, ഷൈനി യോഹന്നാൻ, എൻ എസ് എസ് ലീഡർ വിനയാ ദിവാകരൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഇ. പി. അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog