പായ് തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു
രണ്ടാംകടവ്: വാളത്തോട് പായ് തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു. പന്തലാടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ സിസിലി (63) ആണ് മരിച്ചത്. വിറക്കിന് പോകുന്നതിനിടയിൽ സിസിലി ജോസഫ് പായ്തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ചികിത്സക്കിടെ സിസിലി മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കൾ: ഷൈനി, ജോജോ, ടോജോ, സ്പ്തി. മരുമക്കൾ: ഷാജി തേക്കേൽ കരിക്കോട്ടക്കരി, റജീന നെടുമുണ്ട, സന്തോഷ് നെലമ്പൂർ സംസ്കാരം നാളെ 9 മണിക്ക് സെന്റ് ജോസഫ് രണ്ടാംകടവ് പള്ളി സെമിത്തേരിയിൽ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു