കണ്ണൂര്‍ ചക്കരയ്ക്കലില്‍ വന്‍ തീപിടുത്തം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 14 March 2022

കണ്ണൂര്‍ ചക്കരയ്ക്കലില്‍ വന്‍ തീപിടുത്തം_കണ്ണൂര്‍ ചക്കരയ്ക്കലില്‍ വന്‍ തീപിടുത്തം. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. അഗ്നിശമനസേനയുടെ വാഹനം പ്രദേശത്തേക്ക് എത്തിക്കാന്‍ പ്രയാസം നേരിട്ടത് തീ അണക്കുന്നതിന് വെല്ലുവിളിയായി. പൊതു-സ്വകാര്യഭൂമികള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്താണ് തീപിടിത്തം ഉണ്ടായത്. താപനില ഉയര്‍ന്നത് തന്നെയാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അതുസംബന്ധിച്ച് കൂടുതല്‍ വ്യക്ത വരേണ്ടതുണ്ട്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്_.
 നേർരേഖ വാർത്താ കൂട്ടായ്മ 
_ചൂട് ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീ പടരുന്നത് രൂക്ഷമാണ്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ തീ പിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാലക്കാട് വാളയാര്‍ മലനിരകളിലും കാട്ടുതീയുണ്ടായി. മൂന്ന് കിലോമീറ്റര്‍ കാടാണ് ഇതിനോടകം കത്തി നശിച്ചത്. തീ ഇതുവരെ നിയന്ത്രണവിധേയമാക്കിയിട്ടില്ല. വനത്തിനുള്ളിലേക്ക് അതിക്രമിച്ച് കടന്നവര്‍ തീയിട്ടതാണോ എന്ന സംശയം വനംവകുപ്പിനുണ്ട്_.

_41.5 ഡിഗ്രി സെല്‍ഷ്യല്‍ ചൂടാണ് പാലക്കാട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പാലക്കാടിന്റെ കിഴക്കന്‍ മേഖലയിലും, വാളയാര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലും വലിയ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജലാശയങ്ങളെല്ലാം വറ്റിവരളുന്ന അവസ്ഥയിലാണ്. മലമ്പുഴ അണക്കെട്ടിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്_.

_വാളയാറില്‍ പടരുന്ന കാട്ടുതീയാണ് നിലവില്‍ ഏറ്റവും വലിയ ഭീഷണി. വാളയാര്‍ മടശേരി മോഴമണ്ഡപം മലയിലാണ് മാര്‍ച്ച് 12 മുതല്‍ കാട്ടുതീ പടരുന്നത്. തീ അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തീ അണയ്ക്കാന്‍ മലയ്ക്ക് മുകളിലേക്ക് കയറിപ്പോവുകയെന്നത് പ്രായോഗികമല്ലാത്തതാണ് പ്രതിസന്ധിയായത്._


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog