കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവം : പയ്യന്നൂർ കോളേജിന് കിരീടം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 28 March 2022

കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവം : പയ്യന്നൂർ കോളേജിന് കിരീടം


കാസർകോട് ഗവ. കോളേജിൽഅഞ്ച് ദിവസമായി നടന്ന കണ്ണൂർ സർവകലാശാലാ വിദ്യാർഥി യൂണിയൻ കലോത്സവത്തിൽ പയ്യന്നൂർ കോളേജിന് മാർച്ച് 27 ന് ഓവറോൾ കിരീടം കരസ്ഥമാക്കി. തുടർച്ചയായ 10-ാം തവണയാണ് പയ്യന്നൂർ ഓവറോൾ കിരീടം നേടുന്നത്. ഇക്കുറി പോയിൻറ് നിലയിൽ മറ്റ് കോളേജുകളെ ബഹുദൂരം പിന്നിലാക്കാനും അവർക്ക് കഴിഞ്ഞു.

ആറ് മത്സരയിനങ്ങളുടെ ഫലം വരാനിരിക്കേ 242 പോയിന്റുകൾ പയ്യന്നൂർ കോളേജ് നേടി. 182 പോയിന്റുകളുമായി കണ്ണൂർ എസ്. എൻ. കോളേജ് രണ്ടാംസ്ഥാനത്തെത്തി. കാഞ്ഞങ്ങാട് നെഹ്രു കോളേജാണ് 181 പോയിന്റോടെ മൂന്നാംസ്ഥാനത്ത്.

കലോത്സവത്തിലെ
സ്റ്റേജിതരമത്സരങ്ങളിൽ 92 പോയിന്റ് നേടി തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ജേതാക്കളായി. പയ്യന്നൂർ കോളേജ് 92-ഉം തളിപ്പറമ്പ് സർ സയ്യിദ് കോളേജ് 82-ഉം പോയിന്റ് നേടി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog