പ്രണയം നടിച്ച് പീഡിപ്പിച്ച് ഒടുവിൽ കാമുകൻ കൈയൊഴിഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ്രണയം നടിച്ച് പീഡിപ്പിച്ച് ഒടുവിൽ കാമുകൻ കൈയൊഴിഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഇരുപത്തിരണ്ട്കാരിയായ മെഡിക്കൽ വിദ്യാർഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റ്യാട്ടൂർ സ്വദേശി സാജിദി (26) നെതിരേ മയ്യിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൂന്ന് വർഷത്തോളമായി ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്ന് പറയുന്നു.

മംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥിനിയായ ഇരുപത്തിരണ്ട്കാരിയെ വിവാഹ വാഗ്ദാനം നൽകി അവിടെ വച്ച് പീഡിപ്പിച്ചതായാണ് പരാതി.

പീഡന ദൃശ്യം മൊബെൽ ഫോണിൽ പകർത്തിയതായും പറയുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം വിവാഹ വാഗ്ദാനം ഇയാൾ തള്ളിയതോടെ വിദ്യാർഥിനി വീട്ടിൽ വച്ച് ആത്മഹത്യക്ക് ശ്രമിക്കുക ആയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha