വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പൊതുയോഗം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 27 March 2022

വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പൊതുയോഗം


കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ്വാർഷിക പൊതുയോഗവും വരവ് ചിലവ് കണക്ക് അവതരണവും വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സ്റ്റാനി സ്ലാവോസ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

മെമ്പർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ജില്ലാ ജനറൽ സെക്രട്ടറി പി.ബാഷിദ് ആദരിച്ചു.70 വയസ് തികഞ്ഞതും ഇപ്പോഴും വ്യാപാര രംഗത്ത് സജീവമായിരിക്കുന്നതുമായ യൂണിറ്റ് അംഗങ്ങളെ ട്രസ്റ്റ് ചെയർമാൻ വർഗീസ് കാടായം ആദരിച്ചു. ജില്ലാ സെക്രട്ടറി സി.കെ.സതീശൻ, യൂത്ത് വിംഗ് പ്രസിഡന്റ് ജോഷി, വനിതാ വിംഗ് പ്രസിഡന്റ് മേരിക്കുട്ടി,ജോൺ കാക്കരമറ്റം തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog