കാർ കമ്പനിക്കും ഡീലർക്കുമെതിരെ വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗർക്ക് കോടതിയുടെ വിലക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 3 March 2022

കാർ കമ്പനിക്കും ഡീലർക്കുമെതിരെ വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗർക്ക് കോടതിയുടെ വിലക്ക്

കൊച്ചി: കാർ കമ്പനിക്കും ഡീലർക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നതിന് വ്ലോഗർക്ക് കോടതിയുടെ വിലക്ക്. ആലപ്പുഴ കലൂർ സ്വദേശി സഞ്ജു ടെക്കി എന്ന വ്ലോഗർക്കാണ് എറണാകുളം സബ് കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വ്ലോഗറെയും ഗൂഗിൾ, ഫെയ്സ്ബുക്ക് തുടങ്ങിയ കമ്പനികളെയും എതിർ കക്ഷികളാക്കി എൻസിഎസ് ഓട്ടോമോട്ടീവ്സ് നൽകിയ അപേക്ഷയിലാണ് കോടതി നടപടി.

കമ്പനിക്കെതിരായി പ്രസിദ്ധീകരിച്ചിട്ടുള്ള വീഡിയോകൾ വസ്തുനിഷ്ഠമല്ലെന്നും സഭ്യേതര ഭാഷയിലുള്ളവയാണ് എന്നും കാണിച്ചാണു പരാതിക്കാർ കോടതിയിലെത്തിയത്. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ വീഡിയോ പ്രസിദ്ധീകരിക്കരുത് എന്നാണു നിർദേശം. കമ്പനിക്കുവേണ്ടി അഭിഭാഷക വിമല ബിനു ഹാജരായി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog