ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പും ആരോഗ്യ ബോധവത്ക്കരണക്ലാസ്സും നടത്തി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 15 March 2022

ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പും ആരോഗ്യ ബോധവത്ക്കരണക്ലാസ്സും നടത്തി.

കീഴ്പ്പളളി: കീഴ്പ്പളളി - ആറളം ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി കീഴ്പ്പള്ളി സാമുഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പും ആരോഗ്യ ബോധവത്ക്കരണക്ലാസ്സും നടത്തി. കണ്ണൂർ ക്യാൻസർ കെയർ സൊസൈയിറ്റിലെ ഡോക്ടർമാർ രോഗ പരിശോധന നടത്തി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ രാജു ഇ എസി യുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് കെ പി രാജേഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ മുഖ്യ അതിഥിയായി സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ വി പബായത്ത് അംഗങ്ങളായ ജോസ് അന്ത്യാകുളം, യു കെ സുധകരൻ, എന്നിവർ സംസാരിച്ചു. ഡോ ഹർഷ ക്ലാസ്സ് എടുത്തു. യോഗത്തിന്‌  കീഴ്പള്ളി സി എച്ച് സി മെസിക്കൽ ഓഫീസർ  ഡോ പ്രിയ സദാനന്ദൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി ജോർജ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog