കണ്ണവത്ത് പള്ളിക്കമ്മിറ്റി ഭാരവാഹികൾ ചുമതലയേല്ക്കുന്നതിനിടെ സംഘർഷം; ഒരാൾ പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 18 March 2022

കണ്ണവത്ത് പള്ളിക്കമ്മിറ്റി ഭാരവാഹികൾ ചുമതലയേല്ക്കുന്നതിനിടെ സംഘർഷം; ഒരാൾ പരിക്ക്

കണ്ണവത്ത് പള്ളിക്കമ്മിറ്റി ഭാരവാഹികൾ ചുമതലയേല്ക്കുന്നതിനിടെ സംഘർഷം; ഒരാൾ പരിക്ക്കണ്ണവം: മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തർക്കത്തിനിടെ മർദ്ദനമേറ്റ് ഒരാൾക്ക് പരിക്ക്. പരിക്കേറ്റ കീഴക്കാലിലെ എസ്. യൂസുഫിനെ(55) തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. 

മഹല്ല് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുക്കുമ്പോൾ ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ ഒരു വിഭാഗം മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ യൂസഫ് പറഞ്ഞു. മർദ്ദനമേറ്റ സംഭവത്തിൽ ജമാ അത്ത് കമ്മിറ്റി ഭാരവാഹികൾക്ക് പങ്കില്ലെന്ന് മഹല്ല് പ്രസിഡൻ്റ് എ.ടി. അലിഹാജി പറഞ്ഞു.

1 comment:

  1. വാർത്തയിൽ കാര്യമായ വ്യക്തത വന്നില്ല

    ReplyDelete

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog