കണ്ണൂർ സിവിൽ സ്റ്റേഷൻ വളപ്പിൽ കെ റെയിൽ വിരുദ്ധ കല്ല് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 21 March 2022

കണ്ണൂർ സിവിൽ സ്റ്റേഷൻ വളപ്പിൽ കെ റെയിൽ വിരുദ്ധ കല്ല് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ

കണ്ണൂർ സിവിൽ സ്റ്റേഷൻ വളപ്പിൽ കെ റെയിൽ വിരുദ്ധ കല്ല് സ്ഥാപിച്ച് യൂത്ത് 
കണ്ണൂർ: സിൽവർലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ സിവിൽ സ്റ്റേഷൻ വളപ്പിൽ കെ റെയിൽ വിരുദ്ധ സർവേ കല്ല് സ്ഥാപിച്ചു. ജില്ല പ്രസിഡന്റ് സുധീപ് ജെയിംസിന്റെ നേതൃത്വത്തിൽ മുപ്പതോളം പ്രവർത്തകരാണ് കെ റെയിൽ വിരുദ്ധ സർവേ കല്ല് നാട്ടിയത്.

തടയാനെത്തിയ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് കല്ല് പിഴുതുമാറ്റുന്നത് തടഞ്ഞ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിവിൽ സ്റ്റേഷന് മുന്നിലൂടെ വാഹനത്തിൽ കടന്നുപോയത്. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog