നിർമ്മാണ മേഖലയിലെ പ്രതിസന്ധികൾക്കിടയിലും ജില്ലയിൽ ചെങ്കല്ലിന് വില കൂടി ഒരു കല്ലിന് അഞ്ച് രൂപയാണ് കൂടിയത് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 9 March 2022

നിർമ്മാണ മേഖലയിലെ പ്രതിസന്ധികൾക്കിടയിലും ജില്ലയിൽ ചെങ്കല്ലിന് വില കൂടി ഒരു കല്ലിന് അഞ്ച് രൂപയാണ് കൂടിയത്

കണ്ണൂർ : ജില്ലയിൽ ചെങ്കല്ല് വില കൂടി ഒന്നാംതരം കല്ലിന് 5 രൂപയും രണ്ടാം തരം കല്ലിനു മൂന്നു രൂപയും മറ്റു വിവിധ ശ്രേണിയിൽപെട്ട കലകൾക്ക് രണ്ടു രൂപ, ഒരു രൂപ നിരക്കിലാണ് വില കൂട്ടിയിരിക്കുന്നത് 
നിർമാണമേഖല ഇതോടെ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് വ്യാപാരികൾ ആശങ്കപ്പെടുന്നത് 

നിർമാണമേഖലയിലെ അസംസ്കൃത വസ്തുക്കൾക്കും വിലകൂടി കമ്പി സിമന്റ് എന്നിവയ്ക്കും വില കൂടിയത് നിർമ്മാണ മേഖലയിൽ കൂടുതൽ പ്രതിസന്ധി രൂപപെടുമെന്നാണ് ഈ മേഖലയിൽ ഉള്ളവരുടെ ആശങ്ക  

ജില്ലി മറ്റ് അസംസ്കൃത വസ്തുക്കൾക്ക് വില കൂടിയില്ല എങ്കിലും പോലും സുപ്രധാനമായ കമ്പി സിമൻറ്, ഇഷ്ടിക, ഓട് എന്നിവയ്ക്ക് വിലകൂടിയത് നിർമ്മാണമേഖലയിൽ പ്രതിസന്ധി ഉണ്ടാക്കുമെന്ന് ഉറപ്പ് 

ഏറ്റവും കൂടുതൽ ചെങ്കല്ല് കൊണ്ട് നിർമ്മാണം നടത്തുന്ന ജില്ലയും ഏറ്റവും കൂടുതൽ ചെങ്കല്ല് നിർമിക്കുന്ന ജില്ലയും കണ്ണൂരാണ് വില കൂട്ടുമ്പോൾ ജില്ലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുമെന്നതിൽ തർക്കമില്ല.

ടി കെ എൻ

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog