ട്രെയിനില്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; പ്രതിയെ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ സ്റ്റേഷനില്‍ വളഞ്ഞിട്ടു പിടിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 3 March 2022

ട്രെയിനില്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; പ്രതിയെ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ സ്റ്റേഷനില്‍ വളഞ്ഞിട്ടു പിടിച്ചുgirl,molested,byman,inmumbai,local,train,her,friends,caught,accused
Photo: facebook

മുംബൈ: ലോക്കല്‍ ട്രെയിനില്‍ ലൈംഗികാതിക്രമം നടത്തിയ ആളെ കോളേജ് വിദ്യാര്‍ഥിനിയും കൂട്ടുകാരും റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് വളഞ്ഞിട്ട് പിടികൂടി. ട്രെയിനില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവീണ്‍ ജെയിന്‍ (52) എന്നയാളെയാണ് പെണ്‍കുട്ടിയും കൂട്ടുകാരും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞദിവസം അന്ധേരി സ്റ്റേഷനിലായിരുന്നു സംഭവം.

മലാദ് സ്റ്റേഷനില്‍നിന്നാണ് 17-കാരിയായ കോളേജ് വിദ്യാര്‍ഥിനി ലോക്കല്‍ ട്രെയിനില്‍ കയറിയത്. വാതിലിനടുത്ത് നില്‍ക്കുന്നതിനിടെ പ്രതി പെണ്‍കുട്ടിയുടെ അടുത്തേക്ക് വരികയും തൊട്ടടുത്തായി നില്‍ക്കുകയും ചെയ്തു. പിന്നാലെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. അന്ധേരി വരെ തന്നോട് സഹകരിക്കണമെന്നും ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. പ്രതി ആക്രമിക്കുമെന്ന് ഭയന്നതിനാല്‍ പെണ്‍കുട്ടി ഒച്ചവെയ്ക്കുകയോ ആരോടും പറയുകയോ ചെയ്തില്ല. എന്നാല്‍ ഇതിനിടെ സംഭവത്തെക്കുറിച്ച് മൊബൈല്‍ഫോണില്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. ട്രെയിന്‍ അന്ധേരി സ്റ്റേഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും യാത്രക്കാരനായ മറ്റൊരാളും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ എത്തിയ ഉടന്‍ ട്രെയിനില്‍നിന്ന് ചാടിയ പ്രതി, മറ്റൊരു ട്രെയിനില്‍ കയറാന്‍ പോകുന്നതിനിടെയാണ് പിടിയിലായത്. പിന്നാലെ പ്രതിയെ റെയില്‍വേ പോലീസിനു കൈമാറി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog