ഇരിട്ടി നഗരസഭയിൽ 'ശുചിത്വപാത നമ്മുടെ പാത' ശുചീകരണ ക്യാമ്പയിൻ ഞായറാഴ്ച - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 18 March 2022

ഇരിട്ടി നഗരസഭയിൽ 'ശുചിത്വപാത നമ്മുടെ പാത' ശുചീകരണ ക്യാമ്പയിൻ ഞായറാഴ്ച

ഇരിട്ടി നഗരസഭയിൽ 'ശുചിത്വപാത നമ്മുടെ പാത' ശുചീകരണ ക്യാമ്പയിൻ ഞായറാഴ്ച 

ഇരിട്ടി: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ ക്യാമ്പയിന്‍റെ ഭാഗമായി പയഞ്ചേരി മുക്ക് മുതല്‍ ഉവ്വാപ്പള്ളി വരെയും, അന്തർ സംസ്ഥാന പാതയിൽ ഇരിട്ടിമുതൽ കളറോഡ് പാലം വരെയും ''ശുചിത്വ പാത നമ്മുടെ പാത' എന്ന സന്ദേശവുമായി നടത്തുന്ന ശുചികരണ ക്യാമ്പെയിൻ 20 ന് ഞായറാഴ്ച നടക്കും. രാവിലെ 8 മണി മുതല്‍ ബഹുജന പങ്കാളിത്തത്തോടെ നടക്കുന്ന ശുചികരണ പ്രവർത്തികൾ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജന സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, ആശാ വര്‍ക്കര്‍മാര്‍, എ ഡി എസ്, സിഡിഎസ് അംഗങ്ങള്‍, നഗരതൊഴിലുറപ്പു തൊഴിലാളികള്‍, എന്‍ എസ് എസ്/എന്‍സിസി വളണ്ടിയർമാർ, പൊതു ജനാരോഗ്യ വിഭാഗം ജീവനക്കാര്‍, നഗരസഭാ ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ പങ്കാളികളാകുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog