അപൂർവ്വ ഇനം പറക്കും പച്ച തവളയെ ഇരിക്കൂറിൽ കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അപൂർവ്വ ഇനം പറക്കും പച്ച തവളയെ ഇരിക്കൂറിൽ കണ്ടെത്തി



ഇരിക്കൂർ: അപൂർവ്വ ഇനം പറക്കും പച്ച തവളയെ ഇരിക്കൂറിൽ കണ്ടെത്തി.കോളോട് മടവൂർ അബ്ദുൽ ഖാദർ മാസ്റ്ററുടെഅൽ ഹിലാൽ വീട്ടുപരിസരത്തെകളത്തിൽ തറവാട് വീട് പൊളിച്ചുമാറ്റിയ പരിസരത്താണ് ഇവയെ കണ്ടെത്തിയത്.പറമ്പിൽ നിറയെ തിങ്ങിനിറഞ്ഞ മരങ്ങളും മുകളിൽ വലിയ പാറക്കെട്ടുകളുമടങ്ങിയ കുന്നിൻ പ്രദേശത്താണ് ഒറ്റപ്പെട്ട നിലയിൽ ഈ അപൂർവ്വ ജീവിയെ കണ്ടെത്തിയത്.


സാധാരണയായി ഇത്തരം തവളകളെ കണ്ടു വരുന്നത് ചൈന, ഇന്തോനേഷ്യ, തായ്ലൻ്റ് എന്നിവിടങ്ങളിലാണെന്ന് ജന്തുശാസ്ത്ര വിദഗ്ധർ പറഞ്ഞു. കടും പച്ചയും ഇളം പച്ചയും നിറത്തിലാണ് ഇവയെ കാണുകയെങ്കിലും 'ആൺ തവ ളകളെ തിരിച്ചറിയാൻ പ്രത്യേക അടയാളങ്ങളുമുണ്ട്. വയറിനു വശങ്ങളിൽ ഓറഞ്ച്, പച്ച, പർപ്പിൾ, മഞ്ഞ നിറങ്ങളിലാണ് കാണപ്പെടുക. ചതുപ്പുനിലങ്ങളിലാണ് മിക്കവാറും ഇവയെ കാണപ്പെടു ക''വേനൽ ചൂട് അതികഠിനമായ തോ ടെ രക്ഷതേടി മര തണൽ' തേടി എത്തിയതായിരിക്കമെന്ന് കണക്കാക്കുന്നു.കാലിന് ഏതാണ്ട് 25 സെൻ്റിമീറ്റർ നീളവും കൈൾക്ക് 10 സെൻ്റീമീറ്ററും നീളമുണ്ട്. കാലിൻ്റെയും കെകളുടെയും വിരലുകൾ തമ്മിൽ ചിറകുകൾക്ക് സമാനമായ രൂപത്തിലാണ് ഉള്ളത്. ശത്രുക്കളുടെ അക്രമത്തിൽ പറന്ന് പച്ച ഇലകൾക്ക് മീതെയും തടിയിലും ചെന്നിരുന്ന് രക്ഷപ്പെട്ടുക പതിവാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha