സെഞ്ച്വറി ഡ്രീം വേൾഡ് കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സെഞ്ച്വറി ഡ്രീം വേൾഡ് കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം
 ഇരിക്കൂർ : ഡൈനാമോസ്‌ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഇരിക്കൂറിലെ ഏറ്റവും വലിയ കായിക ഉത്സവമായ ഡ്രീം വേൾഡ് കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഇന്ന് മാർച്ച്‌ 19 മുതൽ ഏപ്രിൽ ഒന്ന് വരെ നടക്കും.

വിവിധ രാജ്യങ്ങളുടെ നാമധേയത്തിൽ ഇന്ത്യയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുമ്പോൾ വിജയികൾക്കായി കാത്തിരിക്കുന്നത് യു.എ.ഇ ഡയനാമോസ് സ്പോൺസർ ചെയ്യുന്ന രണ്ട് ലക്ഷം രൂപ പ്രൈസ് മണിയും മറിയാ ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന സ്വർണ്ണ കപ്പും ജി ഗോൾഡ് സ്പോൺസർ ചെയ്യുന്ന ഒട്ടേറെ ട്രോഫികളുമാണ്.

12 ദിവസങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിൻ്റെ കിക്കോഫ് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കും. ഉദ്ഘാടന മത്സരത്തിൽ അർജൻ്റീന എഫ്.സി ബെൽജിയം പ്ലയേഴ്സിനെ നേരിടും.ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം അഡ്വ.സജി ജോസഫ് എം.എൽ.എ നിർവ്വഹിക്കും. ഫൈനൽ മത്സരം 30 ന് നടക്കും. ഡയനാമോസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. ടൂർണമെൻ്റ് എല്ലാവർക്കും തീർത്തും സൗജന്യമായി കാണാൻ സാധിക്കുമെന്ന് ഡൈനാമോസ്‌ സ്പോർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha