അന്താരാഷ്ട്ര വന ദിനാഘോഷം - ആനയെ കാണാൻ ആന മതിലിലൂടെ യാത്ര നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 16 March 2022

അന്താരാഷ്ട്ര വന ദിനാഘോഷം - ആനയെ കാണാൻ ആന മതിലിലൂടെ യാത്ര നടത്തി

അന്താരാഷ്ട്ര വന ദിനാഘോഷം - ആനയെ കാണാൻ ആന മതിലിലൂടെ യാത്ര നടത്തി 
ഇരിട്ടി: അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച് ആറളം ഫാം പുനരധിവാസ മേഖലയിലെ നിവാസികൾക്കായി മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസും, "ആനയെ കാണാൻ ആന മതിലിലൂടെ ഒരു യാത്രയും" സംഘടിപ്പിച്ചു. ആറളംഫാമിനേയും ആറളം വന്യജീവി സങ്കേതത്തെയും വേർതിരിക്കുന്ന ആനമതിലിലൂടെ കോട്ടപ്പാറ മുതൽ വളയംചാൽ വരെയാണ് യാത്ര സംഘടിപ്പിച്ചത്. ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ എൻ. അനിൽകുമാർ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. അസി. വൈൽഡ്‌ലൈഫ് വാർഡൻ എൻ. അനിൽകുമാർ, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർമാരായ വിനു കായലോടൻ, ഇ.കെ. സുധീഷ്, പി. പ്രവീൺകുമാർ, എം. മനോജ്‌, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അരുൺ രമേശൻ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.

ഇതോടൊപ്പം ബുധനാഴ്ച ആറളം ഫാം ബ്ലോക്ക്‌ 9 ലെ അംഗൻവാടി കുട്ടികൾക്ക് "കാടിനെ അറിയാൻ" പരിപാടിയും നടന്നു. വളയംചാലിൽ വെച്ച് ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ എൻ അനിൽകുമാർ കുട്ടികളുമായി സംവദിച്ചു. കുട്ടികൾ വളയംചാലിലുള്ള ചിത്രശലഭ പാർക്കിലേക്ക് ഉല്ലാസയാത്രയും നടത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog