കേരള എൻട്രൻസ് പരീക്ഷ മാറ്റിവെച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoതിരുവനന്തപുരം : ജൂൺ 12ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനീയറിങ്-ഫാർമസി പ്രവേശനപരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂൺ 12ന് തന്നെ ദേശീയതലത്തിലുള്ള മറ്റ്‌ രണ്ടു പ്രവേശന പരീക്ഷകൾ കൂടി നടക്കുന്നതുമൂലമുള്ള ബുദ്ധിമുട്ട് റിപ്പോർട്ട് ചെയ്തിരുന്നു. ആർക്കിടെക്ചർ ബിരുദ പ്രവേശനത്തിനുള്ള ദേശീയതല അഭിരുചിപരീക്ഷ ‘നാറ്റാ’യുടെ ആദ്യ അവസരവും ഐ.ഐ.ടി മദ്രാസിലെ 5–വർഷ ഇന്റഗ്രേറ്റഡ് എം.എ.യ്ക്കുള്ള പ്രവേശനപരീക്ഷയുമാണ് അന്ന് നിശ്ചയിച്ചിരിക്കുന്നത്. കേരള എൻട്രൻസ് എഴുതുന്ന ധാരാളം പേർ ‘നാറ്റാ’യും എഴുതേണ്ടവരാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha