വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പള്ളിയിലെ ഉസ്താദിനെതിരെ കേസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 25 March 2022

വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പള്ളിയിലെ ഉസ്താദിനെതിരെ കേസ്

വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പള്ളിയിലെ ഉസ്താദിനെതിരെ കേസ്

ഏര്യം, കൂട്ടുപുഴ, മാനന്തവാടി എന്നിവടങ്ങളില്‍ എത്തിച്ചാണ് പള്ളിയിലെ ഉസ്താദ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.

കണ്ണൂര്‍: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച (Sexual Abuse) സംഭവത്തിൽ പള്ളിയിലെ ഉസ്താദിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ (Kannur) ജില്ലയിലെ പരിയാരം ഏര്യം ആലക്കാട് ഫാറൂഖ് നഗറിലെ അബ്ദുല്‍ നാസര്‍ ഫൈസി ഇര്‍ഫാനിക്കെതിരെ(36) ആണ് പൊലിസ് കേസെടുത്തത്. ഇയാൾക്കെതിരെ ലൈംഗിക പീഡനത്തിന് ഇരയായ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

2021- ഓഗസ്റ്റ് ഒന്നിനും 2022 മാര്‍ച്ച്‌ ഒന്നിനും ഇടയില്‍ ഏര്യം, കൂട്ടുപുഴ, മാനന്തവാടി എന്നിവടങ്ങളില്‍ എത്തിച്ചാണ് പള്ളിയിലെ ഉസ്താദ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് വിവിധ സ്ഥലങ്ങളിൽ മുറിയെടുത്ത് തന്നെ പീഡിപ്പിച്ചെതന്നും പരാതിയിൽ യുവതി ആരോപിക്കുന്നു. പരിയാരം പൊലീസിലാണ് യുവതി പരാതി നൽകിയത്. വിവാഹിതനായ പ്രതി ഏര്യത്ത് വെച്ചു പരിചയപ്പെട്ട യുവതിയോട് താന്‍ പുനര്‍വിവാഹം കഴിക്കാമെന്ന് പറഞ്ഞു പ്രണയത്തിലാവുകയും പിന്നീട് ഇവരെ പ്രലോഭിപ്പിച്ച് ഇരുവരും നാട് വിടുകയായിരുന്നു.

ഇതോടെ ഉസ്താദിന്‍റെ ഭാര്യയും വീട്ടമ്മയുടെ ഭർത്താവും പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് പൊലീസ് കേസെടുത്തതോടെ ഉസ്താദും വീട്ടമ്മയും പൊലീസ് സ്റ്റേഷനിലെത്തുകയും, തങ്ങൾ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതായും അറിയിച്ചു. ഇതോടെ ഇരുവരെയും പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ അടുത്തിടെ അബ്ദുല്‍ നാസര്‍ ഫൈസി ഇര്‍ഫാനി തന്നെ വഞ്ചിച്ചതായും വിവാഹവാഗ്ദാനത്തിൽ പിൻമാറിയെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഫൈസി ഇര്‍ഫാനി തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും ഇവർ ആരോപിക്കുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog