മട്ടന്നൂർ സ്വദേശിയായ സംവിധായകൻ പീഡന കേസിൽ അറസ്റ്റിൽ. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 7 March 2022

മട്ടന്നൂർ സ്വദേശിയായ സംവിധായകൻ പീഡന കേസിൽ അറസ്റ്റിൽ.

കണ്ണൂരിൽ ഷൂട്ടിങ് പുരോഗമിക്കുന്ന, നിവിൻ പോളി, സണ്ണി വെയ്ൻ തുടങ്ങിയവർ അഭിനയിക്കുന്ന 'പടവെട്ട്' സിനിമയുടെ സംവിധായകനാണ് ലിജു. സിനിമ ചിത്രീകരണം നടക്കുമ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2020 ഡിസംബർ മുതൽ 2021 ജൂൺ വരെയുള്ള കാലത്ത് കാക്കനാട്ടെ ഫ്ളാറ്റിൽവെച്ചും എടത്തല, കണ്ണൂർ എന്നിവിടങ്ങളിൽവെച്ചും ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് ഡബ്ല്യു.സി.സി. ഭാരവാഹികൾ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണറുടെ നിർദേശപ്രകാരം കേസെടുത്ത ഇൻഫോപാർക്ക് പേലീസ് യുവതിയേയും ഡബ്ല്യു.സി.സി. ഭാരവാഹികളെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് ലിജുവിനെ പിടികൂടിയത്. ഞായറാഴ്ച കണ്ണൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog