കാത്തലിക് സിറിയൻ ബാങ്ക് പണിമുടക്കം - ജില്ലയിൽ പൂർണ്ണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 14 March 2022

കാത്തലിക് സിറിയൻ ബാങ്ക് പണിമുടക്കം - ജില്ലയിൽ പൂർണ്ണം


*കണ്ണൂർ:* നൂറ്റാണ്ടിൻറെ പാരമ്പര്യമുള്ള കേരളം ആസ്ഥാനമായ കാത്തലിക് സിറിയൻ ബാങ്കിലെ ഓഫീസർമാരെയും ജീവനക്കാരെയും വീണ്ടും പണിമുടക്കിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ബാങ്ക് മാനേജ്മെൻറ്.
2021 മാർച്ച് 26,
2021 സെപ്റ്റംബർ 29 30 ഒക്ടോബർ 1,
2021 ഒക്ടോബർ 20 21 22,
2022 ഫെബ്രുവരി 28
എന്നീ തീയ്യതികളിൽ സി.എസ്.ബി. ബാങ്ക് ജീവനക്കാർ ഒറ്റക്കെട്ടായ് അഖിലേന്ത്യാ വ്യാപകമായി പണിമുടക്കം നടത്തുകയുണ്ടായി.
2021 ഒക്ടോബർ 22 ന് കേരളത്തിലെ മുഴുവൻ ബാങ്ക് ജീവനക്കാരും സി.എസ്.ബി. ബാങ്കിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പണിമുടക്കുകയും ചെയ്തു. നിരവധി സമരങ്ങൾ നടന്നതിനു ശേഷവും ബാങ്ക് മാനേജ്മെൻറും കേന്ദ്രസർക്കാരും കടുംപിടുത്തം തുടരുന്നതിനാലാണ് 2022 മാർച്ച് 14ന് വീണ്ടും ജീവനക്കാരുടെ ഐക്യവേദിയുടെ നേതൃത്വത്തിൽ പണി മുടക്കം നടത്തിയത്.

ഇന്ത്യയിലെ എല്ലാ ബാങ്കിലും നടപ്പിലാക്കിയ 2017 മുതൽ പ്രാബല്യത്തിൽ വരേണ്ട പതിനൊന്നാം ഉഭയകക്ഷി കരാർ സി എസ് ബി ബാങ്കിൽ നടപ്പിലാക്കുക,

ബാങ്കിലെ മുഴുവൻ താൽക്കാലിക-കരാർ- CTC ജീവനക്കാരെയും IBA പ്രകാരം സ്ഥിരപ്പെടുത്തുക,

ജീവനക്കാർക്ക് നേരെയുള്ള അന്യായമായ ശിക്ഷാ നടപടികൾ പിൻവലിക്കുക,

സി എസ് ബി ബാങ്ക് കേരളത്തിൽ അർഹമായ കാർഷിക ചെറുകിട വ്യാവസായിക വായ്പകൾ നൽകുക,

വിദേശ മുതലാളി നടപ്പിലാക്കുന്ന ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക;
തുടങ്ങിയവയാണ് ജീവനക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ.

വിദേശ മൂലധനത്തിന് 74 ശതമാനം വരെ ഓഹരികൾ കൈവശപ്പെടുത്താൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ നിയമ ഭേദഗതിയുടെ ബാങ്കിങ് മേഖലയിലെ ആദ്യത്തെ ഇരയാണ് കാത്തലിക് സിറിയൻ ബാങ്ക്.
സി എസ് ബി ബാങ്ക് വിഷയത്തിൽ കേരളത്തിലെ ധനകാര്യ മന്ത്രി തന്നെ നേരിട്ട് ഇടപെട്ടുവെങ്കിലും ബാങ്ക് മാനേജ്മെൻറ് നിഷേധാത്മകമായ സമീപനം തുടരുകയാണ്.

പണിമുടക്കത്തിൻ്റെ ഭാഗമായി സി എസ് ബി ബാങ്ക് കണ്ണൂർ ശാഖയ്ക്ക് മുന്നിൽ നടന്ന ധർണ CITU ജില്ലാ പ്രസിഡൻ്റ് സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.AlBEA ജില്ലാ സെക്രട്ടറി ജി.വി.ശരത്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. BEFI ജില്ലാ സെക്രട്ടറി പി.രാജേഷ് സ്വാഗതം പറഞ്ഞു. സമര സഹായ സമിതി ചെയർമാനും CITU ജില്ലാ സെക്രട്ടറിയുമായ കെ.അശോകൻ, വിവിധ സംഘടനാ നേതാക്കളായ എ.റൂബീഷ് (AIBOC), ടി.സി. നീരജ് (NCBE), എൻ.വിനോദ് കുമാർ (AlBEA സംസ്ഥാന വൈസ് പ്രസിഡൻ്റ്), ടി.ആർ.രാജൻ (BEFI), സി.പി. സൗന്ദർരാജ് (BEFI) നിഖിൽ പി (AlBEA)
 എന്നിവർ സംസാരിച്ചു.

ബാങ്കിൻ്റെ തലശ്ശേരി, അഴീക്കോട്, തളിപ്പറമ്പ, കല്യാശ്ശേരി, പയ്യന്നൂർ എന്നീ ശാഖകൾക്ക് മുന്നിലും ധർണ്ണ നടന്നു.

പ്രശ്നം രമ്യമായി പരിഹരിക്കാൻ ബാങ്ക് മാനേജ്മെൻ്റ് തയ്യാറായില്ലെങ്കിൽ പൊതു സമൂഹത്തെ അണിനിരത്തി സമരം ശക്തിപ്പെടുത്താനാണ് സി.എസ്.ബി.ബാങ്ക് സമര സഹായ സമിതി തീരുമാനിച്ചിട്ടുള്ളത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog