തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ യുവാവിന്റെ തലയ്ക്ക് വെടിവെച്ചയാൾ പിടിയിലായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 13 March 2022

തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ യുവാവിന്റെ തലയ്ക്ക് വെടിവെച്ചയാൾ പിടിയിലായിതിരുവനന്തപുരം: പാങ്ങോട് വാക്കുതർക്കത്തിനിടെ യുവാവിനെ വെടിവെച്ചയാള്‍ പിടിയിൽ. സംഭവത്തിൽ, വിനീതിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. വാക്കുതർക്കത്തിനിടെ റഹീം എന്ന യുവാവിന്റെ തലയ്ക്ക് വിനീത് വെടിവെക്കുകയായിരുന്നു.

Also read: വേഗത്തിൽ വന്ന കാർ പെട്ടെന്ന് നിന്നു, ആരും ഇറങ്ങുന്നില്ല, അന്വേഷിച്ച നാട്ടുകാർ ചിരിയടക്കാൻ പാടുപെട്ടു: സംഭവം കേരളത്തിൽ

കടയ്ക്കൽ തിരുവാതിര ഉത്സവം കഴിഞ്ഞ് റഹിമും സുഹൃത്തായ ഷിനുവും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വർക്ക് ഷോപ്പ് നടത്തുന്ന വിനീതിന്റെ കടയിൽ ഷിനു ഒരു കാർ കൊടുത്തിരുന്നു. അവർ തമ്മിൽ മുൻപും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിനീതിന്റെ വീടിന് സമീപത്ത് വെച്ച് തമ്മിൽ കണ്ട അവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. കാർ റിപ്പയർ ചെയ്ത് നൽകാത്തതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. റഹീം തർക്കത്തിൽ ഇടപെട്ടു. പിന്നീട്, വിനീത് തന്റെ അരയിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് റഹീമിന്റെ തലയ്ക്ക് വെടിവെക്കുകയായിരുന്നു.

ഇന്ന് പുലർച്ചയോടെയാണ് കടയ്ക്കൽ പൊലീസ് വിനീതിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ഉള്ളവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ഒരു കടയിൽ നിന്നാണ് താൻ എയർ ഗണ്‍ വാങ്ങിയതെന്ന് വിനീത് പൊലീസിനോട് സമ്മതിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog