തൊഴുതു നില്‍ക്കെ കള്ളന്‍ മാല മോഷ്ടിച്ചു; സ്വന്തം വളകള്‍ ഊരിക്കൊടുത്തു യുവതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 13 March 2022

തൊഴുതു നില്‍ക്കെ കള്ളന്‍ മാല മോഷ്ടിച്ചു; സ്വന്തം വളകള്‍ ഊരിക്കൊടുത്തു യുവതികൊട്ടാരക്കര: ക്ഷേത്ര നടയില്‍ തൊഴുതുകൊണ്ടിരിക്കെ യുവതിയുടെ മാല മോഷ്ടിച്ചു. പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട് വീട്ടീല്‍ സുഭദ്ര(67)യുടെ മാലയാണ് മോഷണം പോയത്. സ്വര്‍ണ്ണം നഷ്ടപ്പെട്ടതോടെ സങ്കടപ്പെട്ട് വീട്ടമ്മ ക്ഷേത്ര നടയില്‍ വച്ച് കരയാന്‍ തുടങ്ങി. എന്നാല്‍, ഇത് കണ്ട ഒരു യുവതി അവരുടെ രണ്ട് വളകള്‍ വീട്ടമയ്ക്ക് ഊരിക്കൊടുക്കുകയും, ഇത് വിറ്റ് മാല വാങ്ങിക്കൂ എന്നും, മാല വാങ്ങിയ ശേഷം ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥിയ്ക്കൂ എന്നും പറയുകയും ചെയ്തു.

ഈ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വളകള്‍ ഊരി നല്‍കിയ യുവതിയെ തിരഞ്ഞാണ് ഇപ്പോള്‍ പലരും നടക്കുന്നത്. രണ്ടു പവനോളം വരുന്ന വളയാണ് യുവതി നല്‍കിയത്. അതേസമയം, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്ക് സ്ത്രീയെ കണ്ടെത്താനായില്ല.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog