പേരാവൂർ ടൗണിലെ മാലിന്യ ശേഖരണം; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വ്യാപാരികളുടെ യോഗം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 19 March 2022

പേരാവൂർ ടൗണിലെ മാലിന്യ ശേഖരണം; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വ്യാപാരികളുടെ യോഗം

പേരാവൂർ ടൗണിലെ മാലിന്യ ശേഖരണം; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വ്യാപാരികളുടെ യോഗം

പേരാവൂർ : ജൈവ-അജൈവ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് പേരാവൂർ ടൗണിൽ തുടർന്നുവരുന്ന സംവിധാനം ശാസ്ത്രീയ രീതിയിൽ നടപ്പിലാക്കാൻ പഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നു. ഇതിൻ്റെ ഭാഗമായി ജൈവ-അജൈവ മാലിന്യം ഉൽപാദിപ്പിക്കുന്ന സ്ഥാപന വ്യാപാരികളുടെ യോഗം താഴെ പറയുന്ന ദിവസത്തിലും സമയക്രമത്തിലും നടക്കും. മുഴുവൻ അംഗങ്ങളും കൃത്യസമയത്ത് പേരാവൂർ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരേണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ അറിയിച്ചു. സ്റ്റേഷനറി, ടെക്സ്റ്റയിൽസ്, അനാദി, മൊബൈൽ, ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽസ് തുടങ്ങി മറ്റു സ്ഥാപനങ്ങളുടെ യോഗം പിന്നീട് വിളിച്ചു ചേർക്കുമെന്നും പ്രസിഡൻറ് അറിയിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog