ജീവനി പുരയിട പച്ചക്കറിക്കൃഷി പദ്ധതിയുമായി അയ്യൻകുന്ന് പഞ്ചായത്ത് - അഴിമതി ആരോപണവുമായി പ്രതിപക്ഷം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 14 March 2022

ജീവനി പുരയിട പച്ചക്കറിക്കൃഷി പദ്ധതിയുമായി അയ്യൻകുന്ന് പഞ്ചായത്ത് - അഴിമതി ആരോപണവുമായി പ്രതിപക്ഷം


ഇരിട്ടി: അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ജീവനി പുരയിടകൃഷി പദ്ധതിക്ക് പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ വാഡുകളിലുമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കൾ 800ഓളം കുടുംബളാണ്. കൃഷിവകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന പദ്ധതി പ്രകാരം കർഷകർക്ക് 1700രൂപയുടെ നടീൽ വസ്തുക്കളും മൺചട്ടിയും വളവും ലഭിക്കും. ഗുണഭോക്താക്കൾ 425രൂപ നൽകിയാൽ മതി.
കൃഷി വകുപ്പ് തിരഞ്ഞടുക്കുന്ന ആഗ്രോസർവ്വീസ് സൊസൈററി മുഖാന്തരമാണ് മൺചട്ടികളും പച്ചക്കറി തൈകളും എത്തിച്ചത്. കുടുംബശ്രീ യൂണിറ്റുകളാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. വിവിധ തരം പച്ചക്കറി തൈകൾ പത്ത് മൺചട്ടി പത്ത് കിലോ ജൈവവളം എന്നിവയാണ് ജീവനി പുരയിട കൃഷി പദ്ധതിയിലൂടെകർഷകർക്ക് ലഭിക്കുക. പദ്ധതിയുടെ പേരിൽ വൻ അഴിമതി നടന്നതായി ആരോപിച്ച് എൽ ഡി എഫ് പ്രതിഷേധവുമായി രംഗത്തെത്തി. കടലാസ് സംഘടനയ്ക്കാണ് വിതരണാനുമതി നൽകിയെന്നാണ് പരാതി. പഞ്ചായത്തിലെ എൽ ഡി എഫ് അംഗങ്ങൾ ഗ്രാമപഞ്ചാത്ത് പ്രസിഡന്റുമായി ഏറെ നേരം വാക്ക് തർക്കവും ഉണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസും സന്നിഹിതനായിരുന്നു. ചരളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചാൻപൈമ്പള്ളിക്കുന്നേൽ ജീവനി പുരയിട പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് ലിസി തോമസ്, വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്‌സൺ മിനി വിശ്വനാഥൻ, ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്‌സൺ സിന്ധു ബെന്നി, അംഗങ്ങളായ സജി മച്ചിത്താനിയിൽ, എൽസമ്മ ജോസഫ്, ജോസ് എ.വൺ എന്നിവർ സംബന്ധിച്ചു.
  അതേസമയം ജീവനി പുരയിട കൃഷിയിട പദ്ധതിയെക്കുറിച്ച് എൽ ഡി എഫ് ഉന്നയിച്ചആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേൽ പറഞ്ഞു. കൃഷി വകുപ്പ് മുഖാന്തരമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിർവ്വഹണ ഉദ്ധ്യോഗസ്ഥ കൃഷി ഓഫീസറാണ്. അവരുടെ മേൽനോട്ടത്തിലാണ് മൺചട്ടികളും ചെടികളും വളവും എത്തിച്ചത്. പഞ്ചായത്തിന്റെ എല്ലാ നല്ല പ്രവർത്തനങ്ങളേയും ഇല്ലാതാക്കാനുള്ള നടപടികളാണ് എൽഡിഎഫിൽ നിന്നും ഉണ്ടാകുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 
  എന്നാൽ പുരിയിട കൃഷി പദ്ധതിയിൽ നാലു ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായി എൽ ഡി എഫ് അംഗങ്ങൾ ആരോപിച്ചു. ആഗ്രോസൊസൈറ്റി എന്ന സ്ഥാപനത്തിന്റെ പേരിൽ കരാർ നൽകിയത് മേൽ വിലാസം ഇല്ലാത്ത സ്ഥാപനത്തിനാണ്. മൺചട്ടിയുടെ വിലയിൽ വൻ വെട്ടിപ്പ് നടത്തിയിട്ടുണ്ട്. നിർവ്വഹണ ഉദ്യോഗസ്ഥൻ അറിയാതെയാണ് സാധനങ്ങൾ വാങ്ങിയത്. അതുകൊണ്ടാണ് കൃഷി ഓഫീസർ ഉദ്ഘാടന ചടങ്ങിൽ നിന്നു പോലും വിട്ടുനിന്നതെന്ന് എൽ ഡി എഫ് അംഗങ്ങളായ സിബി വാഴക്കാല, ബിജു പ്ലാത്തോട്ടം എന്നിവർ ആരോപിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog