ആറളം ഫാമിലടക്കം നാലിടത്ത് തീപ്പിടുത്തം ഏക്കർ കണക്കിന് കൃഷിയിടങ്ങൾ കത്തി നശിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 3 March 2022

ആറളം ഫാമിലടക്കം നാലിടത്ത് തീപ്പിടുത്തം ഏക്കർ കണക്കിന് കൃഷിയിടങ്ങൾ കത്തി നശിച്ചു

ഇരിട്ടി: ഇരിട്ടിയുടെ വിവിധ മേഖലകളിൽ വ്യാഴാഴ്ച ഉണ്ടായ തീപ്പിടുത്തങ്ങളിൽ കൃഷിയിടങ്ങളടക്കം ഏക്കർ കണക്കിന് കൃഷിയിടങ്ങൾ കത്തി നശിച്ചു. ആറളം ഫാമിലെ ബ്ലോക്ക് ഒൻപത് , മേൽ മുരിങ്ങോടി ആനക്കുഴി, ഉളിക്കൽ അറബിക്കുളം, കുന്നോത്ത് എന്നിവിടങ്ങളിലാണ് തീപ്പിടുത്തമുണ്ടായത്. ഉച്ചക്ക് 12 നും മൊന്നുമണിക്കും ഇടയിലായിരുന്നു തീപ്പിടുത്തം ഉണ്ടായത് . ആറളം ഫാമിൽ വായനാടുകാർക്ക് പതിച്ചു കൊടുത്ത ഭൂമിയോട് ചേർന്നാണ് തീപ്പിടുത്തം ഉണ്ടായത്. അഗ്നിശമനസേനയുടെ വാട്ടർ ടെണ്ടർ വാഹനം പോകാൻ കഴിയാത്ത സ്ഥലത്തായിരുന്നതിനാൽ ഏറെ പണിപ്പെട്ടാണ് ഇരിട്ടിയിൽ നിന്നും പേരാവൂരിൽ നിന്നുമെത്തിയ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയത്. മുരിങ്ങോടി ആനക്കുഴിയിൽ സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലാണ് ആദ്യം തീ പടർന്നത് . ഇത് പിന്നീട് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്കും വ്യാപിച്ചു. വലിയ കുന്നിന്മുകളിലായതിനാൽ അഗ്നിശമന സേനക്ക് തീയണക്കാൻ ഏറെ പ്രയത്നിക്കേണ്ടി വന്നു. ഉളിക്കൽ അറബിക്കുളം മലയിലും, കുന്നോത്തും ഉണ്ടായ തീപ്പിടുത്തത്തിലും ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി കത്തിനശിച്ചു. ഇവിടങ്ങളിലെല്ലാം അഗ്നിശമനസേനക്ക് പുറമേ നാട്ടുകാരും തീ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തിയിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog