കെ റെയിൽ വിരുദ്ധ ജാഥ : സംസ്ഥാന സമരജാഥക്ക് കുഞ്ഞിമംഗലത്ത് ഉജ്ജ്വല സ്വീകരണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 3 March 2022

കെ റെയിൽ വിരുദ്ധ ജാഥ : സംസ്ഥാന സമരജാഥക്ക് കുഞ്ഞിമംഗലത്ത് ഉജ്ജ്വല സ്വീകരണം

കുഞ്ഞിമംഗലം : കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ-റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ഒന്നിന് കാസര്‍കോട് നിന്നും ആരംഭിച്ച് മാർച്ച് 24ന് തിരുവനന്തപുരത്ത് സമാപിക്കുന്ന സംസ്ഥാന സമരജാഥക്ക് കുഞ്ഞിമംഗല൦ കൊവ്വപ്പുറത്ത് ഉജ്ജ്വല സ്വീകരണം നല്‍കി.

എസ് കെ പി സക്കറിയയുടെ അദ്ധ്യക്ഷതയില്‍ നടന്ന സ്വീകരണ പരിപാടി പ്രമുഖ പരിസ്ഥിതി പൗരാവകാശ പ്രവർത്തകൻ എൻ സുബ്രഹ്മണ്യന്‍ ഉൽഘാടനം ചെയ്തു.
സുമേഷ് ചെറുതാഴം, സി പി ജയരാജന്‍ മാസ്റ്റർ, സുധീഷ് കടന്നപ്പള്ളി, ഡക്ളസ് മാർക്കോസ്, ഫൈസല്‍ കുഞ്ഞിമംഗല൦ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. 
കെ വി സതീഷ്കുമാര്‍ സ്വാഗതവും ജാഥാ ക്യാപ്റ്റന്‍ എ൦ പി ബാബുരാജ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog