തളിപ്പറമ്പ്:- പട്ടുവം അരിയിൽ പ്രദേശത്ത് മീൻ പിടിക്കുകയായിരുന്ന അബ്ദുള്ള ഹാജിയുടെ വലയിൽ നീരാളി കുടുങ്ങി. എട്ട് കൈകളുണ്ടിതിന്. പുഴയിൽ ഇത് അപൂർവസംഭവമായതോടെ ഏറെയാളുകൾ നീരാളിയെ കാണാനെത്തി. തളിപ്പറമ്പ് കപ്പാലത്തിനടുത്ത പെട്രോൾ പമ്പിലെ ചില്ലുകൂട്ടിൽ നീരാളിയെ പ്രദർശനത്തിനായി വെച്ചിരിക്കുകയാണിപ്പോൾ. തീറ്റനല്കി നീരാളിയെ ജീവനോടെ നിലനിർത്താനുള്ള ശ്രമമാണ് നടക്കുന്നത്.
പട്ടുവം പുഴയിൽ നീരാളി വലയിൽ കുടുങ്ങി
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു