പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നമേള നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 16 March 2022

പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നമേള നടത്തി


ഇരിട്ടി: പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നമേള ഇരിട്ടി പഴയ ബസ്സ്റ്റാന്റില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭയും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നമേളയും പ്രദര്‍ശനവും വില്‍പനയും നടന്നത്. നഗരസഭ വൈസ് ചെയര്‍മാന്‍ പി. പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെ. അഭിലാഷ് വിഷയാവതരണം നടത്തി. ചടങ്ങില്‍ നഗര സൗന്ദര്യവത്കരണത്തിന് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച ഇരിട്ടിയിലെ വ്യാപാരി കെ.ജെ. ജയപ്രശാന്തിനെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആദരിച്ചു. കണ്ണൂര്‍ വാട്ടര്‍ സൊല്ലൂഷനിലെ കെ. രതീഷ് ജയപ്രശാന്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ. സോയ, കെ. സുരേഷ് , വി.പി. അബ്ദുള്‍ റഷീദ്, മുരളീധരന്‍, നഗരസഭ ഹെൽത്ത് ഇൻസ്പെക്റ്റർ കെ. കെ. കുഞ്ഞിരാമൻ, റജി തോമസ്, ബാബുരാജ് ചാവശേരി, ജാഫര്‍ , പി. പി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog