മലഞ്ചരക്ക് വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 18 March 2022

മലഞ്ചരക്ക് വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലഞ്ചരക്ക് വ്യാപാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 
ഇരിട്ടി: പുന്നാട് മലഞ്ചരക്ക് വ്യാപാരിയെ സ്ഥാപനത്തിന് പിറകിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീത്തലെ പുന്നാട് ചെലപ്പൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം കൊടേരി പുരുഷോത്തമൻ ( 58) നെയാണ് വ്യാഴാഴ്ച രാത്രി കടയ്ക്ക് പിറകിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി പുന്നാട് ടൗണിൽ മലഞ്ചരയ്ക്ക് വ്യാപാരം നടത്തി വരികയായിരുന്നു. പരേതരായ പുളിയൻ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും കൊടേരി തമ്പായി അമ്മയുടെയും മകനാണ്. ഭാര്യ: റീന ചമ്മഞ്ചേരി. മക്കൾ: നവ്യശ്രീ, അനുശ്രീ, ഐശ്വര്യ. മരുമകൻ: പ്രശോഭ്. സഹോദരങ്ങൾ: ഗോപാലൻ നമ്പ്യാർ, മുകുന്ദൻ, അരവിന്ദൻ,രമേശൻ, ചന്ദ്രിക.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog