മാടായിയിൽ ചരട് കുത്തി കോൽക്കളി അരങ്ങേറ്റം നടന്നു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 9 March 2022

മാടായിയിൽ ചരട് കുത്തി കോൽക്കളി അരങ്ങേറ്റം നടന്നു.

മാടായിയിൽ നടന്ന കോൽക്കളി , ചരട് കുത്തി കോൽക്കളി അരങ്ങേറ്റം കല്യാശേരി എം എൽ എ എം വിജിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ : പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. നിലാപ്പുക്കൾ'' എന്ന കവിത സമാഹാരം പുറത്തിറക്കിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി വൈദേഹി അരുൺലാലിനെ ചടങ്ങിൽ അനുമോദിച്ചു.
കേരള സർക്കാർ വജ്ര ജുബിലി ഫെലോഷിപ്പ്, സാംസ്കാരിക വകുപ്പ് സഹകരണത്തോടെ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുഖേന മാടായി ജനത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ദിലീപ് കുമാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമാണ് പയ്യന്നൂർ കോൽക്കളി, ചരട്കുത്തി കോൽക്കളി അരങ്ങിലെത്തിച്ചത്. കെ.വി മഞ്ജേഷ് കുമാറിൻ്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തിയത്. പി വി ബാബു, എവി രൂപേഷ്, ഭരത് ഡി പൊതുവാൾ എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog