വയനാട്ടില്‍ നിന്ന് കാണാതായ യുവാവ് പറശ്ശിനിക്കടവില്‍ തൂങ്ങി മരിച്ച നിലയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 15 March 2022

വയനാട്ടില്‍ നിന്ന് കാണാതായ യുവാവ് പറശ്ശിനിക്കടവില്‍ തൂങ്ങി മരിച്ച നിലയില്‍

വയനാട്ടില്‍ നിന്ന് കാണാതായ യുവാവ് പറശ്ശിനിക്കടവില്‍ തൂങ്ങി മരിച്ച നിലയില്‍
തളിപ്പറമ്പ്: വയനാട്ടില്‍ നിന്ന് കാണാതായ യുവാവിനെ പറശ്ശിനിക്കടവ് സ്‌കൂള്‍ ഗ്രൗണ്ടിലെ ആല്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ പഴയ ഡിസ്പെൻസറിക്ക് സമീപം വെള്ളമുണ്ടക്കൽ വൽസരാജിന്റെ മകൻ കിഷൻകുമാറാണ് (26) മരിച്ചത്.

തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ അധികൃതരാണ് മൃതദേഹം കണ്ടത്. തുടർന്ന്, സ്കൂൾ അധികൃതർ തളിപ്പറമ്പ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ 12 മുതല്‍ യുവാവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന്, ബന്ധുക്കള്‍ പടിഞ്ഞാറത്തറ പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. യുവാവിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച രേഖകളില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറും. മാതാവ്: സതി. സഹോദരൻ: കിരൺ.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog