മയക്കുമരുന്ന് കേസ് :കൂട്ടുപ്രതികളും പിടിയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 23 March 2022

മയക്കുമരുന്ന് കേസ് :കൂട്ടുപ്രതികളും പിടിയിൽ

 :ബാംഗ്ലൂരിൽ നിന്ന് കോടികളുടെ ലഹരിമരുന്ന് കടത്തിവില്പന സംഘത്തിലെ മൂന്ന് പേർ കൂടി അറസ്റ്റിൽ കണ്ണൂർ തയ്യിൽ സ്വദേശി സി.സി.അൻസാരി (33), ഇയാളുടെ ഭാര്യ കണ്ണുർസിറ്റി കടലായി നടകുറുവയിലെ സി.സി.ഷബ്ന(26)മാടായി പുതിയങ്ങാടി സ്വദേശി ശംസുദ്ദീൻ മസ്ജിദിന് സമീപത്തെ സി.എച്ച്.ഷിഹാബ് (35), എന്നിവരെയാണ് കണ്ണൂർഅസി. സിറ്റി പോലീസ് കമ്മീഷണർ പി.പി.സദാനന്ദൻ, നാർക്കോട്ടിക് ഡിവൈ.എസ്.പി.ജസ്റ്റിൻ അബ്രഹാം, എന്നിവരുടെ നേതൃത്വത്തിൽ ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ വൻ മയക്കുമരുന്ന് സംഘത്തിലെ മൂന്ന് പേരാണ് അറസ്റ്റിലായത്.ദിവസങ്ങൾക്ക് മുമ്പാണ് രണ്ട് കോടിയിലധികം വിലവരുന്ന മാരക ലഹരി മരുന്നായ എംഡി എം.എ.യുമായി മുഴപ്പിലങ്ങാട് സ്വദേശികളായ ദമ്പതികൾ പോലീസ് പിടിയിലായത്.ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വില്പനക്കാരെ കുറിച്ച് വിവരം ലഭിച്ചത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog