തടയണകൾ ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 22 March 2022

തടയണകൾ ഉദ്ഘാടനം ചെയ്തു

പയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച 25 തടയണകൾ ലോക ജല ദിനമായ മാർച്ച് 22ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സാജു സേവ്യർ നാടിനു സമർപ്പിച്ചു. ഭൂഗർഭ ജലനിരപുയർത്തുന്നതിന് ഏറെ സഹായകരമാണ് തടയണകൾ. പദ്ധതി പ്രദേശത്തെ കിണറുകളിൽ ഒരു മീറ്ററിലധികം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കണ്ണൂർ ജില്ല ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ഹൈദരലി ടി .പി മുഖ്യാതിഥിയായി. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ കെ.ആർ.അധ്യക്ഷത വഹിച്ചു. 


ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനീസ് നെട്ടനാനിക്കൽ, സെക്രട്ടറി ഉണ്ണികൃഷ്ണൻ ടി. പി, അസിസ്റ്റൻറ് സെക്രട്ടറി തങ്കമ്മ ടി. ഡി, ബ്ലോക്ക് ജോയിൻറ് ബി.ഡി.ഒ റസീന, ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ സഹദേവൻ വാരിയമ്പത്ത്, എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് എൻജിനിയർ അനു ദേവസ്യ ചടങ്ങിന് നന്ദി അർപ്പിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog