പ്രിയദർശിനി കൊളപ്പ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ്രിയദർശിനി കൊളപ്പ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു.കൊളപ്പ ചിത്രാരി പ്രദേശവാസിയും സന്തോഷ് ട്രോഫിയിൽ പങ്കെടുത്ത മുൻ സർവീസസ് ടീം ക്യാപ്റ്റനും ഡ്യൂറൻഡ് കപ്പ് സംഘാടകനും കെൽട്രോൺ ഫുട്ബോൾ ടീം കോച്ചും ആയിരുന്ന ബാലകൃഷ്ണൻ കാരാലിൻ്റെ അനുസ്മരണാർത്ഥമുള്ള വിന്നേഴ്സ് ട്രോഫിയും പട്ടാന്നൂർ സർവീസ് സഹകരണ ബാങ്ക്, മട്ടന്നൂർ റൂറൽ ബാങ്ക് എന്നിവയുടെ മുൻ പ്രസിഡണ്ടും പട്ടാന്നൂർ യുപിസ്കൂൾ അധ്യാപകനുമായിരുന്ന പി ഇ പത്മനാഭൻ മാസ്റ്ററുടെ സ്മരണാർത്ഥമുള്ള റണ്ണേഴ്സ് ട്രോഫിയും ടൂർണമെന്റിന്റെ സവിശേഷതകളായി.24 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ ജാവോ എഫ്സി ആയിപ്പുഴ എഫ് സി ബറ്റാലിയൻ പയഞ്ചേരിയെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. ടൂർണമെൻ്റിലെ മികച്ച ഗോൾകീപ്പറായി ടോപ് ടോൺ പടിയൂരിലെ ഷാരോൺ തിരഞ്ഞെടുക്കപ്പെട്ടു.  
ഇരിക്കൂർ ഡയനാമോസ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.ആർ. അബ്ദുൽ ഖാദർ ടൂർണമെൻറ് കിക്കോഫ് ചെയ്തു കൊണ്ട് ഉദ്ഘാടനം നടത്തി.ജിതിൻ പികെ അധ്യക്ഷത വഹിച്ചു.വിജയികൾക്ക് യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ഫർസീൻ മജീദ് ട്രോഫി കൈമാറി.റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ഹരികൃഷ്ണൻ പാളാട് കൈമാറി.സുമേഷ് നാടോച്ചേരി,ഒ.എം.സന്തോഷ് എന്നിവർ മാച്ച് ഒഫീഷ്യൽസിനും മികച്ച കളിക്കാർക്കുമുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.സന്തോഷ് വാച്ചാക്കിൽ,ഹിഷാം കൊളപ്പ,നവീൻ മൂടേരി, വിജേഷ് വി,കെ.പി ശശിധരൻ, ഷമീൽ ആയിപ്പുഴ, അയൂബ് മഞ്ഞാങ്കരി,ആദിത്യ ശശിധരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു...


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha