കണ്ണൂർ കൊറ്റൊളിയിൽ നിന്നും ഹാഷിഷ് പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 24 March 2022

കണ്ണൂർ കൊറ്റൊളിയിൽ നിന്നും ഹാഷിഷ് പിടികൂടി

കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ഷിബു.കെ.സി യും പാർട്ടിയും സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ പുഴാതി അംശം ദേശത്ത് കല്ല്കെട്ട് ചിറ ബസ് സ്റ്റോപ്പിൽ നിന്നും കൊറ്റാളിയിലേക്ക് പോകുന്ന റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കുറച്ച് പേർ നില്ക്കുന്നത് കണ്ടതിനെത്തുടർന്ന് ഡിപ്പാർട്ട്മെൻ്റ് വാഹനം നിർത്താൻ ശ്രമിച്ചയുടൻ കൂടി നിന്നവർ ഇരുട്ടിൻ്റെ മറവിൽ തങ്ങളുടെ വാഹനങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയും തുടർന്ന് അവിടെ ഉണ്ടായിരുന്ന KL.13.AR.7028 നമ്പർ പൾസർ ബൈക്ക്, KL.13.AK. 2341 ഹോണ്ട ഡിയോ സ്ക്കൂട്ടർ, KL.13.AR.6549 ടി വി എസ് ജൂപ്പിറ്റർ സ്കൂട്ടർ എന്നിവ പരിശോധിച്ചതിൽ ഓരോ വാഹനങ്ങളിൽ നിന്നും 12 ഗ്രാം വീതം ഹാഷിഷ് ഓയിൽ കണ്ടെടുത്ത് കേസെടുത്തു. പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്ത്.ഇ, ഷബിൻ.കെ, സരിൻ രാജ്.കെ എന്നിവരും ഉണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog