മോദിയും സെലെന്‍സ്‌കിയും ചര്‍ച്ച നടത്തി; പുടിനുമായി ഇന്നു വീണ്ടും ചര്‍ച്ച; യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി ഡല്‍ഹിയിലെത്തും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 7 March 2022

മോദിയും സെലെന്‍സ്‌കിയും ചര്‍ച്ച നടത്തി; പുടിനുമായി ഇന്നു വീണ്ടും ചര്‍ച്ച; യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി ഡല്‍ഹിയിലെത്തും

മോദിയും സെലെന്‍സ്‌കിയും ചര്‍ച്ച നടത്തി; പുടിനുമായി ഇന്നു വീണ്ടും ചര്‍ച്ച; യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി ഡല്‍ഹിയിലെത്തും


വ്യോമസേനയുടെ വിമാനത്തില്‍ വൈകിട്ട് ഏഴു മണിയോടെ ഹര്‍ജോതിനെ ഡല്‍ഹിയിലെത്തിക്കും. ഹര്‍ജോതിനൊപ്പം 200 ഓളം വിദ്യാര്‍ഥികളും ഡല്‍ഹിയിലെത്തും.


ന്യുഡല്‍ഹി: യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈന്‍ പ്രസിഡന്റ് വോളോദിമീര്‍ സെലെന്‍സ്‌കിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിനുമായും മോദി ഇന്ന് ചര്‍ച്ച നടത്തും.

യുദ്ധം തുടങ്ങിയ ശേഷം ഫെബ്രുവരി 26നും ഇരുവരും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. വിദ്യാഥികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന് സഹായം തേടിയാണ് ഇന്ന് മോദി സെലെന്‍സ്‌കിയെ വിളിച്ചത്.

സൂമി അടക്കം നിരവധി കേന്ദ്രങ്ങളിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളുടെ ഹോസ്റ്റലുകളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൂമിയിലുള്ളവരെ ഉടന്‍തന്നെ ഒഴിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസി ഇന്നലെ വ്യക്തമാക്കിയിരുന്നു. സൂമിയില്‍ നിന്നും മൂന്നു മണിക്കൂര്‍ മാത്രം യാത്ര ദൂരമുള്ള പോള്‍ട്ടാവയില്‍ ഇന്ത്യന്‍ അധികൃതര്‍ എത്തിയിട്ടുണ്ട്. കടുത്ത തണുപ്പും, ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള ക്ഷാമവുമാണ് യുദ്ധഭൂമിയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

അതിനിടെ, കീവില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ വെടിയേറ്റ വിദ്യാര്‍ഥി ഹര്‍ജോത് സിംഗിനെ പോളണ്ടിലെത്തിച്ചു. കീവിലെ ആശുപത്രിയില്‍ നിന്നും പോളിഷ് റെഡ്‌ക്രോസിന്റെ ആംബുലന്‍സിലാണ് പോളണ്ടിലെത്തിച്ചതെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത സിംഗ് ചാന്ദ്‌ഹോക് പറഞ്ഞു.

ഓപ്പ​േ​റഷന്‍ ​ഗംഗയു​െ​ട ഭാഗമായ വ്യോമസേനയുടെ വിമാനത്തില്‍ വൈകിട്ട് ഏഴു മണിയോടെ ഹര്‍ജോതിനെ ഡല്‍ഹിയിലെത്തിക്കും. ഹര്‍ജോതിനൊപ്പം 200 ഓളം വിദ്യാര്‍ഥികളും ഡല്‍ഹിയിലെത്തും.

യുക്രൈനില്‍ നിന്ന് 16,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് ഏഴ് പ്രത്യേക വിമാനങ്ങളിലായി 1500 പേര്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog