ബ്രണ്ണൻ കോളേജിലെ കെഎസ് യു കൊടിമരം പിഴുതു മാറ്റിയ നിലയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 31 March 2022

ബ്രണ്ണൻ കോളേജിലെ കെഎസ് യു കൊടിമരം പിഴുതു മാറ്റിയ നിലയിൽ


ധർമ്മടം:കെ എസ് യു ബ്രണ്ണൻ കോളേജ് യൂനിറ്റ് കമ്മിറ്റി ബുധനാഴ്‌ച ബ്രണ്ണൻ കോളേജ് ക്യാപസിനകത്ത് സ്ഥാപിച്ച കൊടിമരവും കൊടിയും നശിപ്പിച്ച നിലയിൽ. ബ്രണ്ണൻ ക്യാമ്പസ്സിൽ ഏറെ നാളുകൾക്ക് ശേഷമാണ് കെ എസ് യു പ്രവർത്തകർ കൊടിമരം നാട്ടുന്നത്.പ്രവർത്തകർ കൊടിമരത്തിൽ കെ എസ് യു പതാക ഉയർത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.ഇതിന് ഇടയിൽ ഇന്ന് രാവിലെയാണ് കൊടിമരം പിഴതു മാറ്റിയ നിലയിൽ കാണപ്പെട്ടത്.കൊടിയും കണ്ടെത്താനായില്ല. കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കെ എസ് യു ബ്രണ്ണൻ കോളേജ് യൂനിറ്റ് കമ്മിറ്റി കോളേജ് പ്രിൻസിപ്പാലിനും ധർമ്മടം പൊലീസിലും പരാതി നൽകി. കെ എസ് യു കൊടിമരം നശിപ്പിച്ചതിൽ ബ്രണ്ണൻ കോളേജ് കെ എസ് യു യൂണിറ്റ് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കോളേജിലെ സി സി ടി വി ഉൾപ്പെടെ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് കെ എസ് യു യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ്‌ എം സി അതുൽ, ഉത്തര കെ കെ, അഭിരാം കെ , സക്കറിയ എം കെ, സോന എ എസ് ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog