പുളിങ്ങോം മഖാം ഉറൂസ് ഇന്ന് തുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെറുപുഴ : പുളിങ്ങോം മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാകും. രാവിലെ ഒൻപതിന് സ്വാഗതസംഘം ചെയർമാൻ കെ. ഷുക്കൂർ പതാക ഉയർത്തും. മഗ്‌രിബ് നിസ്കാരാനന്തരം നടക്കുന്ന കടയക്കരപ്പള്ളി സന്ദർശനത്തിന് സ്വഹാബുദ്ദീൻ യമാനി ലക്ഷദ്വീപ് നേതൃത്വം നൽകും. രാത്രി ഒൻപതിന് മതപ്രസംഗം യഹ്യ മൗലവി നെടുവോട് ഉദ്ഘാടനം ചെയ്യും
വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം ഖത്തംദുആ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി നേതൃത്വം നൽകും. രാത്രി ഏഴിന് നടക്കുന്ന മജ്‌ലിസുന്നൂർ ദിക്ർ ഹൽഖ സദസ് സയ്യിദ് മുഹമ്മദ് ജുനൈദ് തങ്ങൾ അൽ ബുഖാരി മാട്ടൂൽ ഉദ്ഘാടനം ചെയ്യും. അലി അക്ബർ ബാഖവി തനിയംപുറം പ്രസംഗിക്കും.
സയ്യിദ് മഹമൂദ് സഫ് വാൻ കോയ തങ്ങൾ ദുആയ്ക്ക് നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 10-ന് നടക്കുന്ന കുരുടൻചാൽ ശൂഹദാക്കളുടെ മഖ്ബറ സിയാറത്തിന് സയ്യിദ് മുഹമ്മദ് ഷഫീഖ് തങ്ങൾ നേതൃത്വം നൽകും.
രാത്രി എട്ടിന് നടക്കുന്ന മതപ്രഭാഷണത്തിന് ഹംസ മിസ്ബാഹി ഓട്ടപ്പടവ് നേതൃത്വം നൽകും. ആറിന് രാത്രി ഏഴിന് സനദ്‌ദാനവും സമാപന സമ്മേളനവും പാണക്കാട് സയ്യിദ് മുനറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
സമാപന കൂട്ടുപ്രാർഥനയ്ക്ക് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽബുഖാരി കുന്നുംകൈ നേതൃത്വം നൽകും. സമാപനദിനമായ ഞായറാഴ്ച വൈകിട്ട് ഏഴിന് അസർ നിസ്കാരാനന്തരം നടക്കുന്ന മൗലീദ് പാരായണത്തിന് മുനീർ മൗലവി കാക്കടവ് നേനൃത്വം നൽകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha