തളിപ്പറമ്പ്: തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നടുവിൽ സ്വദേശി നിസാമുദീനാണ് മരിച്ചത്. കൂവേരി സ്വദേശി അബിൻ രാജിനെ അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിലും മറ്റൊരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 10 മണിയോടെ കാഞ്ഞിരങ്ങാട് ആർടിഒ ഗ്രൗണ്ടിന് സമീപത്തായിരുന്നു അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചതോടെ റോഡിൽ തെറിച്ചു വീണ യുവാക്കളെ സമീപ വാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.
തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു