പാനൂർ നഗരസഭക്ക് 79 കോടി വരവും, 76 കോടി ചിലവും, 3 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 30 March 2022

പാനൂർ നഗരസഭക്ക് 79 കോടി വരവും, 76 കോടി ചിലവും, 3 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ്

പാനൂർ നഗരസഭക്ക് 79 കോടി വരവും, 76 കോടി ചിലവും, 3 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ്വൈസ് ചെയർപേഴ്സൻ പ്രീതാ അശോകാണ് ബജറ്റ് അവതരിപ്പിച്ചത്.79 കോടി 85 ലക്ഷത്തി 59,127 രൂപ വരവും, 76 കോടി, 17 ലക്ഷത്തി 51,404 രൂപ ചിലവും, 3 കോടി 68 ലക്ഷത്തി 7,723 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർപേഴ്സൻ പ്രീതാ അശോക് അവതരിപ്പിച്ചത്.

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായി 5 കോടി 55 ലക്ഷത്തി 65,000,
ദാരിദ്ര നിർമ്മാർജനത്തിന് 2 കോടി 43 ലക്ഷത്തി അമ്പതിനായിരം, ക്ഷേമ പെൻഷനുകൾക്ക് 1 കോടി 95 ലക്ഷം, ലൈഫ് പി എം എ വൈക്ക് 1 കോടി 95 ലക്ഷം, കുടിവെള്ള ക്ഷാമ പരിഹാരത്തിന് 1 കോടി 60 ലക്ഷം, പ്രധാനമന്ത്രി ആവാസ് യോജനക്കായി 1 കോടി, 35 ലക്ഷം, ശുചിത്വ മാലിന്യ സംസ്കരണത്തിന് 70 ലക്ഷം, കുടിവെള്ള ശുദ്ധീകരണത്തിന് 50 ലക്ഷം, ഷീ ലോഡ്ജ് 50 ലക്ഷം, ജംഗ്ഷനുകളുടെ വികസനം 50 ലക്ഷം, ശൗചാലയം 30 ലക്ഷം, സ്നേഹവീട് 25 ലക്ഷം എന്നിങ്ങനെയാണ് ബജറ്റിലെ ശ്രദ്ധേയ നിർദ്ദേശങ്ങൾ. ചെയർമാൻ വി. നാസർ മാസ്റ്റർ അധ്യക്ഷനായി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog