44 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 9 March 2022

44 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു


കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കാം. അവസാന തീയതി: മാര്‍ച്ച് 30

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വനം
നിയമനരീതി: നേരിട്ടുള്ള നിയമനം (ജില്ലാടിസ്ഥാനത്തില്‍). പ്രായപരിധി 19 – 30: ഉദ്യോഗാര്‍ഥികള്‍ 02.01.1992നും 01.01.2003നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരാകണം. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ ഉള്ളവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. ഒരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 50 (അന്‍പത്) വയസ്സ് കവിയാന്‍ പാടില്ല.

വിദ്യാഭ്യാസ യോഗ്യത: കേരള സര്‍ക്കാരിന്റെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്ലസ് ടു പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ കേരള/ഭാരത സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
വിവിധ കോര്‍പ്പറേഷനുകളില്‍ജൂനിയര്‍ അസിസ്റ്റന്റ്

ജൂനിയര്‍ അസിസ്റ്റന്റ്/ കാഷ്യര്‍/ അസിസ്റ്റന്റ് ഗ്രേഡ് II/ ക്ലാര്‍ക്ക് ഗ്രേഡ് I/ ടൈം കീപ്പര്‍ ഗ്രേഡ് II/ സീനിയര്‍ അസിസ്റ്റന്റ് /അസിസ്റ്റന്റ് /ജൂനിയര്‍ ക്ലാര്‍ക്ക് മുതലായവ വിവിധ കോര്‍പ്പറേഷനുകള്‍

പ്രായപരിധി: 18 – 36. ഉദ്യോഗാര്‍ഥികള്‍ 02.01.1986നും 01.01.2004നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടുതീയതികളും ഉള്‍പ്പെടെ). പട്ടികജാതി/വര്‍ഗ, മറ്റുപിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ലഭിച്ച ബി.എ./ ബി.എസ്.സി./ബി.കോം. ബിരുദം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത നേടിയിരിക്കണം. 


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog