സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 38,720 രൂപയായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു.പവന് 160 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ ഉയര്‍ന്ന് 4840 രൂപയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി (38560) മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായത്. വെള്ളിയാഴ്ച ഒരു ഗ്രാമിന് 4,820 രൂപയും 38,560 രൂപയുമാണ് വില. മാര്‍ച് മാസത്തിന്റെ ആദ്യ ദിവസത്തില്‍ 37,360 രൂപയായിരുന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുതിച്ചുയുരുകയായിരുന്നു. ഈ മാസം ഒന്‍പതിന് സമീപകാലത്തെ റെകോര്‍ഡ് വിലയായ 40,560 രൂപ വരെ സ്വര്‍ണ വിപണി എത്തി. ഒന്‍പതിന് ഉച്ചയ്ക്ക് ശേഷം 39840 രൂപയായി വില കുറഞ്ഞിരുന്നു.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha