പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് മാർച്ച് 25, 26 തീയതികളിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് മാർച്ച് 25, 26 തീയതികളിൽ 


പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് മാർച്ച് 25, 26 (വെള്ളി,ശനി) ദിവസങ്ങളിൽ നടക്കും. മാർച്ച് 25 വെള്ളിയാഴ്ച ജുമാ നിസ്‌കാരാനന്തരം കൊട്ടംചുരം സൈതലവി ഉസ്താദിന്റെ നേതൃത്വത്തിലുള്ള മഖാം സിയാറത്തോടെ ഉറൂസിന് തുടക്കമാവും.
പേരാവൂർ മുനീറുൽ ഇസ്ലാം സഭ പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തും. പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി പ്രാർഥനക്ക് നേതൃത്വം നൽകും. രാത്രി 7.30ന് ഉമൈർ ദാരിമി വെള്ളായിക്കോടിന്റെ മതപ്രഭാഷണം.

ശനിയാഴ്ച ഉച്ചക്ക് 2.30ന് സമാപന സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ നാഇബ് ഖാസി പി.പി.ഉമർ മുസ്ല്യാർ ദിഖർ ദുആക്ക് നേതൃത്വം നല്കും. മഹല്ല് ജനറൽ സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ്, സിദ്ദിഖ് ഫൈസി മുരിങ്ങോടി, അബ്ദുൾ അസീസ് ഫൈസി ചെവിടിക്കുന്ന്, ഫൈസൽ ദാരിമി കുനിത്തല, ഇബ്രാഹിം സനൂസി കൊളവംചാൽ, സിദ്ദിഖ് മഹ്മൂദി (അലിഫ്,പേരാവൂർ) തുടങ്ങിയവർ സംസാരിക്കും.തുടർന്ന് അന്നദാനം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha