ധർമ്മശാല-പറശ്ശിനിക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതിയായി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 29 March 2022

ധർമ്മശാല-പറശ്ശിനിക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതിയായി.

ധർമ്മശാല-പറശ്ശിനിക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതിയായി. ധർമ്മശാല മുതൽ പറശ്ശിനിക്കടവ് വരെയുള്ള 4.5 കിലോമീറ്റർ റോഡ് ബിഎംബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്നതിനാണ് അനുമതിയായത്. 
                                   
പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ ക്ഷേത്രം, വിസ്മയ പാർക്ക്, പറശ്ശിനിക്കടവ് സ്‌നേക്പാർക്ക്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയാണ്. 7 മീറ്റർ വീതിയിലാണ് റോഡ് ബിഎംബിസി നടത്തുക. എത്രയും പെട്ടെന്ന് ടെണ്ടർ നടപടികളിലേക്ക് കടക്കും. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog