തൊഴിലുറപ്പ് കൂലി കൂട്ടി;കേരളത്തില്‍ 20 രൂപയുടെ വര്‍ധന - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 30 March 2022

തൊഴിലുറപ്പ് കൂലി കൂട്ടി;കേരളത്തില്‍ 20 രൂപയുടെ വര്‍ധന

തൊഴിലുറപ്പ് കൂലി കൂട്ടി;കേരളത്തില്‍ 20 രൂപയുടെ വര്‍ധന


ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തില്‍ തൊഴിലാളികള്‍ക്ക് 20 രൂപ കൂലി വര്‍ധിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവില്‍ 291 രൂപയായിരുന്നു സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലി.

വേതനത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ് ഗോവയിലാണ്. 21 രൂപ ഗോവയില്‍ കൂട്ടി. പത്ത് സംസ്ഥാനങ്ങളില്‍ അഞ്ച് ശതമാനത്തിന് മുകളിലുള്ള വര്‍ധനവുണ്ടായി. അതേസമയം മിസോറാം, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരുരൂപ പോലും വര്‍ധിച്ചിട്ടില്ല. പുതുക്കിയ വേതനനിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരും.

നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ്, 331 രൂപ. ഏറ്റവും കുറവ് മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ്. 204 രൂപ.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog