ഇരിട്ടി ഹൈ സ്കൂൾ 1991-92 ബാച്ച് തിരികെ സ്നേഹസംഗമം - സംഘാടക സമിതി രൂപീകരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 7 March 2022

ഇരിട്ടി ഹൈ സ്കൂൾ 1991-92 ബാച്ച് തിരികെ സ്നേഹസംഗമം - സംഘാടക സമിതി രൂപീകരിച്ചു


ഇരിട്ടി: ഇരിട്ടി ഹൈ സ്കൂൾ 1991-92 ബാച്ച് തിരികെ എന്ന പേരിൽ സംഘടിപ്പിക്കുന്ന സ്നേഹ സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഇരിട്ടി ഇന്ത്യൻ കോഫി ഹൗസ് ഹാളിൽ ചേർന്നു. പി.പി. ശ്രീനി വാസൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.കെ. ജനാർദ്ദനൻ , അനൂപ് കൈരളി, ഫക്രുദീൻ, സാനിജോർജ്, ഇ.കെ. പ്രദീപൻ , എം.കെ. ബിന്ദു , ഷൈനി ജോർജ് തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഖാദർ കീഴൂർ സ്വാഗതവും രഞ്ജിത്ത് നന്ദിയും പറഞ്ഞു. പി.പി. ശ്രീനിവാസൻ ചെയർമാനും, അബ്ദുൽ ഖാദർ കീഴൂർ കൺവീനറും സുരേഷ് അരക്കൻ ട്രഷററും ആയി 21 അംഗ കമ്മറ്റി രൂപീകരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog