ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 192 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 6 March 2022

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 192 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ


ഇരിട്ടി: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 192 കുപ്പി കർണ്ണാടക മദ്യവുമായി യുവാവ് ഇരിട്ടി എക്സൈസ് സംഘത്തിന്റെ പിടിയിലായി. പാലത്തും കടവിലെ ബിജു ജോസഫ് ആണ് അറസ്റ്റിലായത്. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാറിന്റെ നേതൃത്ത്വത്തിൽ കൂട്ടുപുഴ കച്ചേരിക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് കെ എൽ 13 - എ എ 3835 നമ്പർ ഓട്ടോ ടാക്സിയിൽ കടത്തികൊണ്ടുവരികയായിരുന്ന മദ്യവുമായി ഇയാൾ [പിടിയിലാകുന്നത്. കർണാടകയിൽ നിന്നും മദ്യം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 
പ്രിവന്റീവ് ഓഫീസർമാരായ കെ.ഉത്തമൻ , ബഷീർ പിലാട്ട് , സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ. അനിൽ കുമാർ, എം. രമേശൻ, ബെൻഹർ കോട്ടത്തു ളപ്പിൽ, എ.കെ. റിജു എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രതി ബിജു ജോസഫിനെ മട്ടന്നൂർ കോടതി റിമാന്റ് ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog